railway-store
തീപിടിച്ച കൊല്ലം റെയിൽവേ സ്റ്റേഷനിലെ കൺസ്യൂമർ സ്റ്റോർ

 ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കൊല്ലം: റെയിൽവേ സ്റ്റേഷന് സമീപത്തെ കൺസ്യൂമർ സ്റ്റോറിന് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കർബലയിലെ ഇൻകം ടാക്സ് ഓഫീസിന് എതിർവശത്തെ സ്റ്റോറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്. കടപ്പാക്കട സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. കൺസ്യൂമർ സ്റ്റോറിന്റെ സീലിംഗ് ഭാഗികമായി കത്തിനശിച്ചു. രണ്ടു ഫ്രീസറുകൾ, ഫർണിച്ചറുകൾ എന്നിവയും ഭാഗികമായി കത്തി. പലചരക്ക് സാധനങ്ങളിൽ ചിലതും അഗ്നിബാധയിൽ നശിച്ചതായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.