കൊല്ലം: വീടുകൾ കയറി കത്തിടപാടുകൾ നടത്തുന്ന പോസ്റ്റുമാന് കൊവിഡ്, കുലശേഖരപുരത്ത് ആശങ്ക. കുലശേഖരപുരം പഞ്ചായത്തിലെ കെ.എസ് പുരം പോസ്റ്റ് ഓഫീസിലെ തപാൽ വിതരണക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 11, 13, 14 വാർഡുകളിൽ തപാൽ വിതരണം ചെയ്യുന്ന ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. 11, 14 വാർഡുകളെ നേരത്തേതന്നെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഗിയുമായി ജൂൺ 15 മുതൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് കുലശേേഖരപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.