liquor-bottles

ഹൈദരാബാദ്: വിവിധ കേസുകളിൽ പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഗ്രൗണ്ടിൽ നിരത്തിവച്ച് റോഡ് റോളർ കയറ്റി നശിപ്പിച്ച് ആന്ധ്രാ പൊലീസ്. ഒന്നും രണ്ടുമല്ല, 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം പൊലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു സംഭവം. വിവിധ കേസുകളിലായി പിടികൂടിയ 14,189 കുപ്പി വിദേശമദ്യവും 270 ലിറ്റർ ചാരായവുമാണ് നശിപ്പിച്ചത്.

ജില്ലയിലെ 10 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടിച്ചെടുത്ത മദ്യമാണ് നശിപ്പിച്ചതെന്ന് ജില്ലാ എസ്.പി എം.രവീന്ദ്രനാഥ് ബാബു പറഞ്ഞു. 312 കേസുകളിലായാണ് ഇത്രയധികം മദ്യം പിടിച്ചെടുത്തതെന്നും അദ്ദേഹം പറയുന്നു. ലോക്ക് ഡൗൺ കാലയളവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യമാണിത്.

#WATCH Andhra Pradesh: Police destroys liquor bottles worth Rs 72 lakh using a road roller at Police Parade Ground in Machilipatnam of Krishna district. pic.twitter.com/0geaKPKJbK

— ANI (@ANI) July 17, 2020