gloriya
ഗ്ലോറിയ

പത്തനാപുരം: അദ്ധ്യാപകരുടെ ചുണ്ടനക്കത്തിൽ നിന്നാണ് ഗ്ളോറിയ പാഠങ്ങൾ മനസിരുത്തി പഠിച്ചത്. പ്ളസ് ടു പരീക്ഷയിൽ 93 ശതമാനം മാർക്കും വാങ്ങി. പത്തനാപുരം സത്യൻമുക്ക് മലയിൽ ആലുംമൂട്ടിൽ വീട്ടിൽ സന്തോഷ്- ജയ സന്തോഷ് ദമ്പതികളുടെ മകളാണ് ഗ്ലോറിയ. ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത ഗ്ലോറിയ

പൊതുവിദ്യാലയത്തിൽ പഠിച്ചാണ് മികച്ച വിജയംനേടിയിരിക്കുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്സ് മുഖ്യ വിഷയമായെടുത്താണ് ഗ്ലോറിയ പഠിച്ചത്. മികച്ച വിജയം നേടിയ

ഈ മിടുക്കിയെ നാട് മുഴുവൻ അഭിനന്ദിക്കുകയാണ് ഇപ്പോൾ.