covid-pic
ക​രു​ത​ലോ​ടെ​ ​കാ​ത്തി​രി​പ്പ്...​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​മാ​യി​ ​ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വ​ർ​മാ​രു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​ബു​ദ്ധി​മു​ട്ടു​ക​ളേ​റെ​യാ​ണ്.​ ​പി.​പി.​ഇ​ ​കി​റ്റി​നു​ള്ളി​ൽ​ 16​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​ക​ഴി​യു​ന്ന​വ​രും​ ​ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.​ ​ഇ​ന്ന​ലെ​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ത്തി​ച്ച​യാ​ളെ​ ​തി​രി​കെ​ ​കൊ​ണ്ടു​പോ​കാ​നു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണ് ​ഈ​ ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വർ ഫോ​ട്ടോ​:​ ​ഡി.​ ​രാ​ഹുൽ

 നിയന്ത്രണം കർശനമാക്കി ജില്ലാ ഭരണകൂടം

കൊല്ലം: കൊവിഡ് വ്യാപനം ശക്തമായി നേരിടാൻ അരയും തലയും മുറുക്കി ജില്ലാ ഭരണകൂടം. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള പതിനൊന്ന് പഞ്ചായത്തുകളെ റെഡ് കളർ കേഡറിലാക്കി.

ഇവിടങ്ങളിൽ ഇടറോഡുകൾ അടച്ചു. അവശ്യ കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. അത്യാവശ്യ യാത്രക്കാർ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെ മാത്രമേ യാത്രചെയ്യാൻ അനുവദിക്കൂ. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാവും.
ചവറ, പന്മന, ഇളമാട്, പോരുവഴി, ശാസ്താംകോട്ട, വെളിയം, അഞ്ചൽ, അലയമൺ, ഏരൂർ, വെട്ടിക്കവല, ശൂരനാട് തെക്ക്, എന്നിവയാണ് റെഡ് കളർ കേഡറിലുള്ളത്.
തേവലക്കര, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, ക്ലാപ്പന, നീണ്ടകര, നെടുമ്പന, കുലശേഖരപുരം, പേരയം, ഇടമുളയ്ക്കൽ, വെളിനല്ലൂർ, തെന്മല, മേലില, തൊടിയൂർ, ശൂരനാട് വടക്ക്, ആലപ്പാട്, വിളക്കുടി, മയ്യനാട്, കരീപ്ര , ഉമ്മന്നൂർ, കൊല്ലം കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് കണ്ടെയ്ൻമെന്റ് സോണാക്കി അതീവ ജാഗ്രതാ നിർദേശം നടപ്പാക്കിയിട്ടുള്ളത്.


നിലനിൽപ്പിനുവേണ്ടി നിയന്ത്രണം


1. മൂന്നുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല
2. പൊതുസ്ഥലങ്ങളിൽ ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം
3. വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം രണ്ടുപേരിൽ കൂടുതൽ പാടില്ല
4. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല
5. വീടുകൾ തോറും കയറിയിറങ്ങി കച്ചവടം നടത്തരുത്

പഞ്ചായത്തുകൾ

റെഡ് കളർ കേഡർ: 11

അതീവ ജാഗ്രത: 21

''

കൊവിഡ് രോഗികളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണ്. ജനങ്ങളുടെ സഹകരണം ഉണ്ടാകണം.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ