photo
അൻഷാനി സലിം

കരുനാഗപ്പള്ളി: ഗൾഫിൽ നിന്ന് നാട്ടിലെത്തി ഹോം ക്വാറന്റൈനിലായിരുന്ന യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടനായർകുളങ്ങര വടക്ക് ഖൈബി നിവാസിൽ അൻഷാനി സലിമാണ് (30) മരിച്ചത്. കഴിഞ്ഞ 28 നാണ് നാട്ടിലെത്തിയത്. ഭാര്യ: ഫർസാന. മകൾ: അഫ്റിൻ ഫാത്തിമ. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധന നെഗറ്റീവായതിനാൽ പോസ്റ്റ്മോർട്ടം ഇന്ന് നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.