കുന്നത്തൂർ : ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യൂമാനിറ്റീസിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കി മീനാക്ഷി നാടിന്റെ അഭിമാനമായി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ആയിക്കുന്നം കൊമ്പിപ്പിള്ളിൽ വീട്ടിൽ കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റും ചാരുംമൂട് വി.എച്ച്.എസ് സ്കൂളിലെ അദ്ധ്യാപകനുമായ കൊമ്പിപ്പിള്ളിൽ സന്തോഷിന്റേയും പുല്ലുകുളങ്ങര എൻ.ആർ.പി.എം.എച്ച്.എസ്.എസ് അദ്ധ്യാപിക ധന്യയുടെയും മകളാണ് ഈ കൊച്ചു മിടുക്കി. ഗൗരി ഏക സഹോദരിയാണ്.