പരവൂർ: സന്ത് നിരംകാരി ചാരിറ്റബിൾ ഫൗണ്ടേഷൻ പരവൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷൻ കേരള സോണൽ ഇൻ ചാർജ് ദിലീപ് ഗെയ്ക്വാർഡ് കിറ്രുകൾ മന്ത്രിക്ക് കൈമാറി. പരവൂർ മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ്, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ്, സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഓഫീസർ രതീഷ്, ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് എന്നിവർ മന്ത്രിയിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ചാത്തന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ, വി. സണ്ണി, സരസ്വതി, കിരൺ എസ്. ചന്ദ്രൻ, സഞ്ജയ്, ഉഷ എന്നിവർ പങ്കെടുത്തു. കെ.ആർ. അജിത് സ്വാഗതവും സി. അംബിക നന്ദിയും പറഞ്ഞു. പി. കെ. സുബാഷ് ചന്ദ്രൻ നേതൃത്വം നൽകി.