pho
പുനലൂർ നഗരസഭയിലെ പവർഹൗസ് വാർഡിലെ വെട്ടിപ്പുഴയിലെ നിലത്തിൽ അനധികൃതമായി മണ്ണിട്ട് നികത്തിയത് നാട്ടുകാർ തടഞ്ഞിട്ടിരിക്കുന്നു.

പുനലൂർ:വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയ നിലത്തിൽ അനധികൃതമായി വീണ്ടും മണ്ണിട്ട് നികത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. നഗരസഭയിലെ പവർഹൗസ് വാർഡിൽ വെട്ടിപ്പുഴയിലെ നിലവും ചതുപ്പ് പ്രദേശവുമാണ് അനധികൃതമായി മണ്ണിട്ട് നികത്താൻ ശ്രമിച്ചത്.രണ്ട് വർഷം മുമ്പ് ഇവിടെ മണ്ണിട്ട് നികത്താൻ ശ്രമിച്ചത് സി.പി.ഐയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.തുടർന്ന് പുനലൂർ വില്ലേജ് ഓഫീസർ എത്തി സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. ഇപ്പോൾ നഗരസഭ അധികൃതർ നൽകിയതെന്ന വ്യാജ കത്ത് കാണിച്ച് വീണ്ടും നിലത്തിൽ മണ്ണിട്ട് നികത്താൻ ശ്രമിച്ചതാണ് നാട്ടുകാർ തടഞ്ഞത്.എന്നാൽ നാട്ടുകാർ നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് കത്ത് വ്യാജമാണെന്ന് മനസിലായത്.മണ്ണിടാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നഗരസഭക്ക് നൽകിയ കത്തിന്റെ പകർപ്പാണ് നാട്ടുകാരെ കാണിച്ചതെന്ന് പറയുന്നു.