ശാസ്താംകോട്ട: കൊവിഡ് സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കാൻ നടപടിയായി.
കൊവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരെയുമാണ് ഇവിടെ ചികിത്സിക്കുന്നത്. ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കിടത്തിച്ചികിത്സ ലഭ്യമാക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സൗകര്യം ടെലിമെഡിസിൻ മുഖാന്തരം ലഭ്യമാക്കും. ഓരോ കേന്ദ്രവും ഒരു കൊവിഡ് ആശുപത്രിയുമായി ബന്ധിപ്പിക്കും. രോഗിയുടെ അസുഖം മൂർച്ഛിക്കുന്ന സാഹചര്യമുണ്ടായാൽ കൊവിഡ് ആശുപത്രിയിലേക്ക് റഫർ ചെയ്യും.
കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്ര സജ്ജീകരണങ്ങൾ
കുറഞ്ഞത് നാല് ഡോക്ടർമാരും മൂന്ന് സ്റ്റാഫ് നഴ്‌സും
കൂടുതൽ ബെഡുള്ള സ്ഥലങ്ങളിൽ കൂടുതൽ സ്റ്റാഫ്
രോഗികളെ പരിശോധിക്കുന്നതിനും സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നതിനും
വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനും പ്രത്യേകം സ്ഥലങ്ങൾ
മാനേജ്‌മെന്റ് കമ്മിറ്റി
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ മേൽനോട്ടം വഹിക്കുന്നതിന് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കും. ബ്ലോക്ക് മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട്, അതോടൊപ്പം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രതിനിധി, തഹസിൽദാർ എന്നിവരാണ് ഇതിലെ അംഗങ്ങൾ. ഒരു നോഡൽ മെഡിക്കൽ ഓഫീസറെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിയോഗിക്കും.