handcuff

പാരിപ്പള്ളി: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പാരിപ്പള്ളി പൊലീസ് പിടികൂടി. ഇലകമൺ ജി.എസ് ഭവനിൽ സംഗീതാണ് (23) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ മൂലക്കടയിലുള്ള വീട്ടമ്മയും മക്കളും മാത്രം താമസമുള്ള വീട്ടിൽ കയറിയത്. വിവരമറിഞ്ഞ് പാരിപ്പള്ളി എസ്.ഐ നൗഫൽ, എ.എസ്.ഐ നന്ദകുമാർ, ഗ്രേഡ് എസ്.ഐ മധു, സി.പി.ഒമാരായ സന്തോഷ്, അജിത് ഫെർണാണ്ടസ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.