 ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചു

കൊല്ലം: ഉത്ര കൊലക്കേസിൽ സർക്കാർ ഫോറൻസിക് ലാബിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. മയക്ക് ഗുളികയുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തും മുൻപ് ബോധരഹിതയാക്കുന്നതിനാണ് ഗുളിക നൽകിയത്. ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രതിയായ ഭർത്താവ് സൂരജ് സമ്മതിച്ചിരുന്നു. സൂരജിന്റെ കൊലപാതക രീതി ശാസ്ത്രീയമായി തെളിയിക്കാൻ പോന്നതാണ് റിപ്പോർട്ടെന്നും ഇത് നിർണായ തെളിവാണെന്നും റൂറൽ എസ്.പി ഹരിശങ്കർ വെളിപ്പെടുത്തി