d

ചവറ സൗത്ത്: തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രം, ഗുഹാനന്ദപുരം സ്‌കൂൾ, തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സ്ഥാപകനായിരുന്ന സ്വാമി ഷൺമുഖദാസിന്റെ 63-ാം സമാധി വാർഷിക ദിനാചരണം തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി. സമാധി ദിനത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ തിലകഹവനം ഉൾപ്പെടെ പ്രത്യേക പൂജകളും നടന്നു.