കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നക്ഷത്ര വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു, അതോടൊപ്പം
പടിഞ്ഞാറ്റിൻകര ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ, ദേവസ്വം ബോർഡിന്റെയും സുഭിക്ഷ കേരളം പദ്ധതിയുടെയും കൊട്ടാരക്കര കൃഷിഭവന്റെയും, ദേവ ഹരിതം പദ്ധതിയുടെയും ഭാഗമായി കൃഷി ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.
ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണകുമാർ വാര്യർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.ഐഷാ പോറ്റി എം.എൽ.എ, ദേവസ്വം ബോർഡ് അംഗം എൻ.വിജയകുമാർ, ഉപദേശക സമിതി പ്രസിഡന്റ് വിനായക.എസ് .അജിത്, ഉപദേശക സമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ , മുനിസിപ്പൽ ചെയർപേഴ്സൺ ബി.ശ്യാമളാമ്മ, കൗൺസിലർ എസ്.ആർ.രമേശ്, ദേവസ്വം അസി.കമ്മിഷണർ മുരളീധരൻ പിള്ള, സബ് ഗ്രൂപ്പ് ആഫീസർ സി.രാജ് മോഹൻ, ദേവ ഹരിതം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയർ,ആർ.എസ്.എസ് താലൂക്ക് കാര്യവാഹ് കെ.ആർ.വിനീഷ്, മുൻ ഉപദേശക സമിതിപ്രസിഡന്റ് ചിറയത്ത് അജിത് കുമാർ, കൊട്ടാരക്കര അസി.കൃഷി ആഫീസർ വി.കെ.അനിൽകുമാർ, ദേവസ്വം എ.ഒ എസ് .സുധീഷ്, ഉപദേശക സമതി അംഗങ്ങളായ ജെ.ആർ, അജിത് കുമാർ, രാജേഷ് ബാബു, കെ സുനിൽ, എം.ആർ അനീഷ്, ബിജു വല്ലം,സൗമ്യ ദീപു, സുജ സന്തോഷ്, ദുർഗ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.