പുനലൂർ: അടിപിടി കേസിൽ പുനലൂർ പൊലീസ് അറസ്റ്റു ചെയ്ത പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുനലൂർ സ്റ്റേഷനിലെആറ് പൊലീസുകാർ ക്വാറന്റൈനിൽ പോയതായി സി.ഐ.ബിനുവർഗീസ് പറഞ്ഞു. 15 ന് കരവാളൂരിൽ അടിയുണ്ടാക്കിയ അഞ്ച് പേരെ പുനലൂർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് അവരുടെ സ്രവ പരിശോധന കഴിഞ്ഞ ശേഷം അന്ന് വൈകിട്ടു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തുടർന്ന് പരിശോധന ഫലം പുറത്തു വന്നപ്പോൾ പ്രതികളിൽ ഒരാളായ ഇളമ്പലിൽ നിന്നും കുളത്തൂപ്പുഴയിലെ തിങ്കൾകിക്കത്ത് താമസിക്കുന്ന യുവാവിന് പോസിറ്റീവ് ആയതിനെ തുടന്നാണ് ആറ് പൊലീസുകാർ ഇന്നലെ ക്വാറന്റൈനിൽ പ്രവേശിച്ചത്. ഇത് കൂടാതെ തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് കാരന്റെ സ്രവ പരിശോധന ഫലവും പോസിറ്റീവ് ആയിട്ടുണ്ട്.