tv-eravipuram
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പള്ളിമുക്ക് ഡിവിഷൻ കമ്മിറ്റിയുടെയും രാജീവ്ജി സ്വയംസഹായ സംഘത്തിന്റെയും ആഭ്യമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള ടി.വി വിതരണം ഡി.സി.സി ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പള്ളിമുക്ക് ഡിവിഷൻ കമ്മിറ്റിയുടെയും രാജീവ്ജി സ്വയംസഹായ സംഘത്തിന്റെയും ആഭ്യമുഖ്യത്തിൽ വീൽച്ചെയർ വിതരണവും നിർദ്ധന വിദ്യാർത്ഥികൾക്കുള്ള ടി.വി വിതരണവും നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് വിതരണോദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് വടക്കേവിള ബ്ലോക്ക്‌ പ്രസിഡന്റ് രാജ്‌മോഹൻ, വൈസ് പ്രസിഡന്റ് അഫ്സൽ തമ്പോര്, ജന. സെക്രട്ടറി ഷിഹാബുദ്ദീൻ, കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ്‌ ശിവരാജൻ, ഐ.എൻ.ടി.യു.സി നേതാവ് കടകംപള്ളി മനോജ്‌, പി.എം. ഷരീഫ്, പള്ളിമുക്ക് ഡിവിഷൻ പ്രസിഡന്റ് ജലീൽ, സുനീർ താജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.