ചടയമംഗലം: ചടയമംഗലം കണ്ടെയ്ൻമെന്റ് സോണിൽ അനധികൃത മദ്യകച്ചവടം നടത്തിയ ആയൂരിലെ ശില്പ ബാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബാറുടമയേയും മാനേജരേയും സെയിൽസ്മാനെയും പ്രതിയാക്കി ചടയമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാർ മാനേജരായ അടൂർ, കടമ്പനാട്, മണ്ണടി തുവയൂർ സൗത്ത് കൃഷ്ണാലയം വീട്ടിൽ ബാലകൃഷ്ണൻ മകൻ സുഗതൻ (53). സെയിൽസ് മാനായ കടക്കൽ ഇടത്തറ, തൊടിയിൽ വീട്ടിൽ ചന്ദ്രബോസിന്റെ മകൻ ദുർഗദാസ് (35) എന്നിവരെ ചടയമംഗലം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.