x
യുവമോർച്ച കുന്നേൽമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു

കൊല്ലം: യുവമോർച്ച കുന്നേൽമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണ സഹായവും നൽകി. യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു.കടപ്പാക്കട ഏരിയാ പ്രസിഡന്റ് അഭിലാഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ അംഗങ്ങളായ എസ്. വിഷ്ണു, രാഹുൽ യൂണിറ്റ് അംഗങ്ങൾ ആയ അഭിജിത്ത്, പ്രേംനാഥ്‌, സുധി. ബി.ജെ.പി ഏരിയാ സെക്രട്ടറി വിനോദ്, മണ്ഡലം സെക്രട്ടറി ഷിബു, കടപ്പാക്കട ഡിവിഷൻ കൺവീനർ അശോക് കുമാർ, രാജേന്ദ്രൻ, ശ്രീകണ്ഠൻ, പ്രദീപ് എന്നിവർ പങ്കെടുത്തു.