local

കൊല്ലം: കൊട്ടാരക്കര ഇഞ്ചക്കാട് ക്വാറന്റൈനിലായിരുന്നയാളെ കാണാനില്ല. ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി. ഇന്നലെ ഭോപ്പാലിൽ നിന്നുമെത്തി ക്വാറന്റൈനിലാക്കിയതാണ് ഇദ്ദേഹത്തെ. രാവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആള് സ്ഥലത്തില്ലെന്ന വിവരമറിഞ്ഞത്. ബൈക്കിൽ പോകുന്നത് കണ്ടെന്ന് ആരോ പറയുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്.