കൊല്ലം: ജില്ലയിലെ കേരളാ ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ് ക്യാമ്പയിന് എൻ.എസ് സഹകരണ ആശുപത്രി കാമ്പസിൽ തുടക്കമായി. ആയിരം പേരെ അക്കൗണ്ട് ഹോൾഡർ ആക്കുന്നതിനുള്ള ക്യാമ്പയിൻ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ എല്ലാ ഡോക്ടർമാരും ജീവനക്കാരും അക്കൗണ്ട് ഉടമകളായി. ആശുപത്രി സെക്രട്ടറി പി. ഷിബു ആദ്യ അക്കൗണ്ട് സ്വീകരിച്ചു.
ആശുപത്രി ഭരണസമിതിയംഗം ജി. ബാബു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, കേരളാ ബാങ്ക് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ശ്രീകുമാർ, ഡി.ജി.എം എ.ജെ. ദിലീപ്കുമാർ, സി.പി.സി സൂപ്രണ്ട് എം. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി കാമ്പസിൽ കേരളാ ബാങ്ക് എ.ടി.എം കൗണ്ടർ ഉടൻ ആരംഭിക്കുമെന്ന് തിരുവനന്തപുരം റീജിയണൽ മാനേജർ കെ. മോഹനൻ അറിയിച്ചു.