ചാത്തന്നൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചാത്തന്നൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിർദ്ധന വിദ്യാർത്ഥികൾക്കായി മൂന്ന് സ്കൂളുകളിലേക്ക് ടി.വി കൈമാറി. ചാത്തന്നൂർ പെൻഷൻ ഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എൻ. രാമചന്ദ്രൻനായർ സെന്റ് ജോർജ് യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ഗീവർഗീസ് പണിക്കർക്ക് ടെലിവിഷൻ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ബാലചന്ദ്രൻ പിള്ള, യൂണിറ്റ് സെക്രട്ടറി പ്രൊഫ. കെ. അജയകുമാർ, കെ. ബാഹുലൻപിള്ള, ഗോപിനാഥൻ ആചാരി, സി. തുളസീധരൻ, ഉണ്ണിത്താൻ, ജേക്കബ്, കെ. പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.