കടയ്ക്കൽ: താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് താത്കാലികമായി അടച്ചു. വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഇന്നലെ പ്രസവവാർഡ് അടച്ചത്.ഇവിടെയുണ്ടായിരുന്ന 8 രോഗികകളിൽ അഞ്ച് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മൂന്ന് പേരെ
കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി.വാർഡ് അണുവിമുക്തമാക്കിയ ശേഷം ഈയാഴ്ച തന്നെ തുറന്ന് പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേ
സമയം കൊവിഡ് ബാധിച്ച ചിതറ സ്വദേശിയെ ചികിത്സിച്ചതിനെ തുടർന്ന്
നിരീക്ഷണത്തിലായിരുന്ന രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 10 ആശുപത്രി ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവർ ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കും. കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരോഗ്യ പ്രവർത്തകരുടേയും സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും യോഗം നടന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കയ്ക്കലിൽ കോവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്മെൻ്റ് സെന്ററായി ആൽത്തറമൂടുള്ള ഗാഗോ കൺവെൻഷൻ സെന്റർ ഏറ്റെടുക്കും.ഇവിടെ 130 കിടക്കകൾ ഒരുക്കും.