പുനലൂർ: തെന്മല തടി ഡിപ്പോക്ക് സമീപത്തെ ജനവാസ മേഖലയിൽ അവശനിലയിൽ മ്ലാവിനെ കണ്ടെത്തി.ഇന്നലെ ഉച്ചയോടെ തടി ഡിപ്പോയുടെ കിഴക്ക് ഭാഗത്തെ ചെളിയിലാണ് മ്ലാവിനെ കണ്ടെത്തിയത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. തുടർന്ന് ഇടമൺ, കഴുതുരുട്ടി മൃഗാശുപത്രികളിലെ ഡോക്ടർ എത്തി ചികിത്സ നൽകിയെങ്കിലും അവശതയിൽ മാറ്റമില്ല. പ്രായാധിക്യം മൂലമാണ് മ്ലാവിന് അവശത അനുവപ്പെടുന്നതെന്നും കണ്ണിന്റെ കാഴ്ചകൾ നഷ്ടപ്പെട്ടെന്നും തെന്മല ഫോറസ്റ്റ് റെയ്ഞ്ചാഫീസർ ശശികുമാർ അറിയിച്ചു.