പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതയിൽ സിമന്റ് കയറ്റിയ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗതം മുടങ്ങി. ദേശിയ പാതയിലെ തെന്മല 13കണ്ണറ പാലത്തിന് മുന്നിലായിരുന്നു സംഭവം.അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും സിമന്റ് കയറ്റിയെത്തിയ ലോറിയും കേരളത്തിൽ സിമന്റ് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങിയ മറ്റൊരു ലോറിയും തമ്മിലാണ്നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. തുടർന്ന് പൊലിസ് എത്തി വാഹനങ്ങൾ മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.