കൊല്ലം: മൂന്നുമാസം ഗർഭിണിയായ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിമൺ അനുശ്രീ ഭവനത്തിൽ (അലക്കാട്ടഴികം) പ്രിജിത്തിന്റെ ഭാര്യയും പ്രകാശ്-ശശികല ദമ്പതികളുടെ മകളുമായ അനുശ്രീ (26) ആണ് മരിച്ചത്. ആദിച്ചനല്ലൂരിലെ സ്വകാര്യ കണ്ണാശുപത്രിയിലെ നഴ്സായിരുന്നു. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞു വീണ അനുശ്രീയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യ നില മോശമായതോടെ ഉടൻതന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് ആഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. കൊവിഡ് ഉൾപ്പെടെയുള്ള പരിശോധനകൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരു വർഷം മുമ്പായിരുന്നു അനുശ്രീയുടെ വിവാഹം.