പുനലൂർ : കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ്,ഡിപ്പോയിൽ സർവീസ് നിറുത്തിവച്ചു. കണ്ടക്ടറെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഏരൂർ പഞ്ചായത്തിലെ താമസക്കാരനായ കണ്ടക്ടർ .
വെള്ളിയാഴ്ച ഡ്യൂട്ടി ചെയ്തിരുന്നതായി കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. പുനലൂർ -കൊല്ലം സിവിൽ സ്റ്റേഷൻ സർവീസ് ബസിലാണ് ഡ്യൂട്ടി ചെയ്തത്. തിങ്കളാഴ്ചയും ഡിപ്പോയിൽ എത്തി. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതോടെ ഇന്ന് ഡിപ്പോ പൂർണമായും അടച്ചിടുമെന്നും ഡിപ്പോയും ബസുകളും അണുവിമുക്തമാക്കിയ ശേഷം നാളെ സർവീസ് പുനരാരംഭിക്കുമെന്നും എ.ടി.ഒ ഷിബു അറിയിച്ചു.