കൊല്ലം: വെട്ടുകത്തികൊണ്ട് രണ്ട് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. പത്തനാപുരം മഞ്ചള്ളൂർ ആദംകോട് തോണിക്കുടി കിഴക്കേക്കര വീട്ടിൽ സന്തോഷിനെയാണ്(40) പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരം അമീൻസ്കൂളിന് സമീപം കാനച്ചിറ വടക്കതിൽ സിജോ തോമസിനെയും(26) ബന്ധു ശ്രീജിത്തിനെയും(31) വെട്ടുകത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സി.ഐ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.