photo

കൊല്ലം: കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിമരിച്ച വൃദ്ധനെ തിരിച്ചറിഞ്ഞില്ല. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ഏകദേശം 60 വയസിന് മുകളിൽ പ്രായം തോന്നിക്കും. വെളുത്ത ശരീരം, തല മൊട്ട അടിച്ചിട്ടുണ്ട്. പാലത്തിലൂടെ വന്ന ഇയാൾ ആറ്റിലേക്ക് ചാടുകയും സമീപവാസികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. കുണ്ടറ ഫയർ ഫോഴ്സെത്തി മൃതദേഹം കരയ്ക്കെടുത്തു. ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ അനൂപും വാർഡ് മെമ്പർ സുധീറും ചേർന്ന് മൃതദേഹം ആംബുലൻസിൽ കയറ്റി തുടർ നടപടിക്കായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവരം ലഭിക്കുന്നവർ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം.