bridge
മാക്കുളം പാലം

പത്തനാപുരം : പുനർ നിർമ്മിച്ച മാക്കുളം പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് കെ. ബി ഗണേശ്കുമാർ എം .എൽ .എ നിർവഹിക്കും. പിറവന്തൂർഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത സോമരാജൻ അദ്ധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. എസ് വേണുഗോപാൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ .ബി സജീവ്, വാർഡ് മെമ്പർ മഞ്ജു .ഡി. നായർ, പൊതു മരാമത്ത് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. എലിക്കാട്ടൂർ,കമുകുംചേരി, കാര്യറ നിവാസികൾക്ക്‌ പത്തനാപുരം ടൗണിൽ എത്തുന്നതിനുള്ള എളുപ്പ മാർഗമായ മാക്കുളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്തെങ്കിലും ഔപചാരികമായ ഉദ്ഘാടനം പല കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു