ഓച്ചിറ: എസ്.എഫ്.ഐ നേതാവായിരുന്ന അജയപ്രസാദിന്റെ പതിമൂന്നാം രക്തസാക്ഷി ദിനാചരണം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ക്ലാപ്പന അജയപ്രസാദ് സ്മാരകത്തിൽ നടന്ന ചടങ്ങിൽ ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.എൻ. വിജയകൃഷ്ണൻ, കുഞ്ഞിചന്തു തുടങ്ങിയവർ പങ്കെടുത്തു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം സംസ്ഥാന പ്രസിഡന്റ് ബി.എ. ബിനീഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.