ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുമ്മല്ലൂർ തോണിക്കടവ് അസീസിയ വനിതാ ഹോസ്റ്റലിൽ സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. കൊവിഡ് വ്യാപന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശം ലഭിച്ചയുടൻ ഹോസ്റ്റൽ പരിസരം തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കുകയും മറ്റു ജോലികൾ രണ്ടു ദിവസത്തിൽ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം നൂറ് കിടക്കകൾ കേന്ദ്രത്തിൽ സജ്ജമാക്കി.
ജി.എസ്. ജയലാൽ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല, ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ കൊച്ചസൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഹാരിഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സാജൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ്, പഞ്ചായത്തംഗങ്ങളായ സുലോചന, നാസറുദ്ദീൻ, അജയകുമാർ, സരസമണി, മധുസൂദനൻ, റോയ്സൺ, ഹരിലാൽ, ബിജി രാജേന്ദ്രൻ, ഷീജ, റംല ബഷീർ, അസിസ്റ്റന്റ് സെക്രട്ടറി അൻവർ റഹ്മാൻ, സൂപ്രണ്ട് മേരി ഷീജ തുടങ്ങിയവർ പങ്കെടുത്തു.