covid

കൊല്ലം: കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് വാർഡിൽ സൂപ്പർ സ്പ്രെഡ്, ഇന്നലെ പന്ത്രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു, രണ്ട് ദിനം കൊണ്ട് 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാനൂറിലധികംപേർക്ക് റാപ്പിഡ് പരിശോധന നടത്തി. മത്സ്യ വ്യാപാരികളാണ് കൂടുതൽ രോഗബാധിതരും. രോഗം സ്ഥിരീകരിച്ചയാളെ തിങ്കളാഴ്ച രാത്രിയിൽ കാണാതെവന്നത് ആശങ്ക പരത്തിയിരുന്നു. അർദ്ധരാത്രിയോടെയാണ് ഒരു കടയുടെ മുകളിൽ മദ്യ ലഹരിയിൽ ഉറങ്ങുകയായിരുന്ന ഇയാളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മുസ്ളീം സ്ട്രീറ്റിലേക്കുള്ള ഇടവഴികൾ അടക്കം എല്ലാ റോഡുകളും അടച്ചു. ആരും പുറത്തിറങ്ങരുതെന്നാണ് പൊലീസും ആരോഗ്യ വകുപ്പും നിർദ്ദേശിച്ചു.