rajendran-k-66

കൊല്ലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുളങ്ങര സ്വാതി നഗർ -87എ ജയ വിഹാറിൽ കെ. രാജേന്ദ്രനാണ് (66) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ ശക്തികുളങ്ങരയിലെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ചിന്നക്കട ഭാഗത്തേക്ക് പോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ രാജേന്ദ്രനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: ബേബിഗിരിജ. മക്കൾ: രാജലക്ഷ്മി, രാജശ്രീ. മരുമക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്.