പത്തനാപുരം: കുന്നിക്കോട് വിളക്കുടി പാപ്പാരം കോട് സ്വദേശിനിയായ വീട്ടമ്മ (52)യ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾ ​ അറസ്റ്റിൽ. വിളക്കുടി പാപ്പാരംകോട് മാണിക്യം വിള വീട്ടിൽ ചിമ്പു (30) എന്ന് വിളിക്കുന്ന മാർഷൽകോട്ടേൽ ആണ് കുന്നിക്കോട് പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. കുന്നിക്കോട് പൊലീസ് ഇൻസ്പെക്ടർ മുബാറക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.