vhapathu
അലിമുക്ക് - അച്ചൻകോവിൽ പാതയിലെ കല്ലാറ്റിൽ പുനസ്ഥാപിച്ച ചപ്പാത്ത് ഇന്നലെ വൈകിട്ടു പെയ്ത മഴയിൽ ഒലിച്ചുപോയ നിലയിൽ.

പുനലൂർ: അലിമുക്ക് - അച്ചൻകോവിൽ വനപാതയിലെ കല്ലാർ ഫോറസ്റ്റു സ്റ്റേഷനു മുന്നിൽ പുന:സ്ഥാപിച്ച ചപ്പാത്ത് വീണ്ടും ഒലിച്ചു പോയി. ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിലാണ് ചപ്പാത്ത് ഒലിച്ചു പോയത്. തിങ്കളാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഒലിച്ചു പോയ ചപ്പാത്ത് ഇന്നലെ ഉച്ചയോടെ പുനസ്ഥാപിച്ചിരുന്നു. എന്നാൽ ചപ്പാത്തിന് അടിയിലൂടെ വെള്ളം ഒഴുകി പോകാനുള്ള പൈപ്പുകൾ സ്ഥാപിക്കണമെന്ന് കരാറുകാരനോട് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പൈപ്പുകൾ സ്ഥാപിക്കാത്തതു കാരണം മലവെള്ളപാച്ചിലിൽ ചപ്പാത്ത് ഒലിച്ചു പോകുകയായിരുന്നു.