പാരിപ്പള്ളി: പത്ത് വർഷത്തിലേറെയായി കിടപ്പിലായ രോഗിക്ക് പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ സഹായമെത്തിച്ചു. പാരിപ്പള്ളി കുളമട കുന്നുപുറത്ത് ഷെറിൻ വിഹാറിലെ ശശിധരനാണ് എസ്.പി.സി പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാട്ടർബെഡും എത്തിച്ചത്. എസ്.പി.സി എ.ഡി.എൻ.ഒ അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ എന്നിവർ ചേർന്ന് ശശിധരന്റെ ഭാര്യ സുധയ്ക്ക് സാധനങ്ങൾ കൈമാറി. പി.ടി.എ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സി.പി.ഒമാരായ സുഭാഷ് ബാബു, ബിന്ദു, കേഡറ്റുകൾ എന്നിവർ നേതൃത്വം നൽകി.