ചാത്തന്നൂർ: ചാത്തന്നൂർ ജി.എച്ച്.എസ് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും ഫെയ്സ് ഷീൽഡും നൽകി. പൊലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ സാധനങ്ങൾ ഏറ്റുവാങ്ങി. കോ ഓർഡിനേറ്റർ എസ്.സി.പി.ഒ ബിന്ദു, അദ്ധ്യാപകരായ വേണു, പ്രദീപ്, എസ്.എം.സി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, കേഡറ്റുകളായ ബ്രിജീൻ ബാബു, അനന്തു അനിൽ എന്നിവർ പങ്കെടുത്തു.