കൊല്ലം: വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ. വിളക്കുടി പാപ്പാരംകോട് മാണിക്യംവിള വീട്ടിൽ ചിമ്പു എന്ന് വിളിക്കുന്ന മാർഷൽകോട്ടേൽ(30) ആണ് കുന്നിക്കോട് പൊലീസിന്റെ പിടിയിലായത്. അൻപത്തിരണ്ടുകാരിയായ വീട്ടമ്മയെയാണ് മാർഷൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇവർ കുന്നിക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. കുന്നിക്കോട് സി.ഐ മുബാറക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.