photo

കൊല്ലം: കടപുഴ പാലത്തിൽ നിന്ന് കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ ചാടി മരിച്ച വൃദ്ധനെ തിരിച്ചറിഞ്ഞു. മൈനാഗപ്പള്ളി തേവലക്കര കിഴക്കേക്കര വിജയ ഭവനത്തിൽ ഗോപിനാഥപിള്ളയാണ് (80) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്കാണ് ഗോപിനാഥൻ പിള്ള ആറ്റിലേക്ക് ചാടിയത്. പാലത്തിലൂടെ വന്ന ഇയാൾ ആറ്റിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ആറ്റിലേക്ക് ചാടി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിഫലമായി. പിന്നീട് കുണ്ടറ ഫയർ ഫോഴ്സെത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. ഭാര്യ: വിജയമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ജയകുമാരി, അമ്പിളി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം വിട്ടുനൽകും.ശാസ്താംകോട്ട പൊലീസ് കേസെടുത്തു.