radhakrishnapillai-s-6

ചവറ: ചവറ മണ്ഡലം കോൺഗ്രസ് മുൻപ്രസിഡന്റും മുൻ ചവറ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന ചവറ ചെറുശേരിഭാഗം പടിഞ്ഞാറ്റേ കിഴവൂർ എസ്. രാധാകൃഷ്ണപിള്ള (വീക്ഷണം - 61) നിര്യാതനായി. ജില്ലാ ഹ്യൂമൺ റിസോഴ്സ് ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പറും ചവറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: ലതിക (ജില്ലാ സഹകരണ ബാങ്ക് ചവറ ബ്രാഞ്ച് ജീവനക്കാരി). മക്കൾ: ശങ്കർ കൃഷ്ണൻ, കൃഷ്ണശങ്കർ.