vishnu

ചിലപ്പോൾ ചില ചിത്രങ്ങൾ ചിലരുടെ ജീവിതം മാറ്റി വരയ്ക്കും. സിനിമ മോഹം തലയ്ക്ക് പിടിച്ചപ്പോൾ കാമ്പസ് സെലക് ഷനിൽ ലഭിച്ച ജോലി ഉപേക്ഷിച്ച് ഫോട്ടോഗ്രാഫറായി. കൊല്ലം സ്വദേശിയായ വിഷ്ണു എസ്.രാജന്റെ കാമറ ഒപ്പിയെടുക്കുന്നത് മനോഹര ചിത്രങ്ങളാണ്. ഷാനവാസ് നരണിപ്പുഴ തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസിനെത്തി ചരിത്രം സൃഷ്ടിച്ചപ്പോൾ വിഷ്ണുവും അതിന്റെ ഭാഗമായി.

വീഡിയോ:ശ്രീധർലാൽ.എം.എസ്