കരുനാഗപ്പള്ളി : കൊവിഡ് 19 സാമൂഹ്യ വ്യാപനം പുതിയ തലത്തിലേക്ക് കടക്കുമ്പോൾ ഇതിനെ അതി ജീവിക്കാനുള്ള പൊതുസമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാകുന്നു. ചികിത്സാ കാലയളവിൽ കൊവിഡ് രോഗികൾക്ക് സ്വാന്തനമാകുവാൻ പുസ്തകം നൽകുവാൻ ജില്ലാ കളക്ടർ എ.അബ്ദുൽ നാസർ അഭ്യർത്ഥിച്ചിരുന്നു. ജില്ലാ കളക്ടറുടെ അഭ്യർത്ഥന കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുക്കുകയും 'അതിജീവനത്തിന് പുസ്തകം കൂട്ട്' എന്ന കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തു. കൊവിഡ് രോഗികൾക്ക് നൽകാനായി താലൂക്ക് ലൈബ്രറി കൗൺസിൽ രണ്ട് ദിവസം കൊണ്ട് 1000 പുസ്തകങ്ങൾ സമാഹരിച്ചു. . പരിപാടിയുടെ താലുക്ക് തല ഉദ്ഘാടനം കല്ലേലിഭാഗം ജനത ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു . ആർ രാമചന്ദ്രൻ എം എൽ എ പുസ്ക്കകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽൽ സെക്രട്ടറി വി.വിജയകുമാറിന് കൈമാറി. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി .പി .ജയപ്രകാശ് മേനോൻ ,താലൂക്ക് എക്സി: കമ്മിറ്റി അംഗം എം. സുരേഷ് കുമാർ , ജനത ഗ്രന്ഥശാല പ്രസിഡന്റ് ശ്രീജിത്, സെക്രട്ടറി ടി .മുരളീധരൻ, നവ മാദ്ധ്യമ സമിതി കൺവീനർ സുധീർ ഗുരുകുലം എന്നിവർ സംബന്ധിച്ചു.പുസ്തകം കൈമാറാൻ താൽപര്യമുള്ളവർ 9446304170,994636001 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ . പി ബി ശിവൻ, സെക്രട്ടറി വി വിജയകുമാർ എന്നിവർ അറിയിച്ചു.