face
കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും വോളന്റിയർമാർക്കുമുള്ള ഫെയ്സ് ഷീൽഡുകൾ മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ ഇരവിപുരം സി.ഐ കെ. വിനോദിന് കൈമാറുന്നു

കൊട്ടിയം: കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, വോളന്റിയർമാർ, ഇരവിപുരത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഫെയ്സ് ഷീൽഡുകൾ വാങ്ങിനൽകി. മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ ഇരവിപുരം സി.ഐ കെ. വിനോദ്, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്‌പെക്‌ടർ എന്നിവർക്ക് ഫെയ്സ് ഷീൽഡുകൾ കൈമാറി. ഡി.സി.സി സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ, ഇ.കെ. കലാം, മുനീർഭാനു എന്നിവർ പങ്കെടുത്തു.