roa
അലിമുക്ക്-അച്ചൻകോവിൽ വന പാതയിലെ കല്ലാർ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് പുതിയ ചപ്പാത്തിൻെറ പണികൾ ആരംഭിച്ച നിലയിൽ..

പുനലൂർ:അലിമുക്ക്-അച്ചൻകോവിൽ വന പാതയിലെ കല്ലാർ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് പുതിയ ചപ്പാത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു. വെള്ളം ഒഴുകി പോകാവുന്ന നിലയിൽ പൈപ്പുകൾ ഇട്ടാണ് ചപ്പാത്ത് പണിയുന്നത്. ഇപ്പോൾ വാഹനങ്ങൾ കടന്ന് പോകാവുന്ന നിലയിൽ ഇന്നലെ പത്ത് മീറ്റർ വീതിയിൽ ചപ്പാത്ത് പണിതു.ഇനി അഞ്ച് മീറ്റർ കൂടി വർദ്ധിപ്പിച്ച് പണി പൂർത്തിയാക്കും. പുതീയ ചപ്പാത്തിനോട് ചേർന്ന് നാല് മാസം മുമ്പ് താത്ക്കാലികമായി സ്ഥാപിച്ച ചപ്പാത്ത് മല വെളളപ്പാച്ചിലിൽ മൂന്ന് തവണ ഒലിച്ച് പോയിരുന്നു.