പത്തനാപുരം :കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനുള്ള തീരുമാനവുമായി മർച്ചന്റ്സ് അസോസിയേഷൻ പത്തനാപുരം മേഖലാ കമ്മിറ്റിയുടെ തീരുമാനം.ഗ്രാമപഞ്ചായത്ത്,ആരോഗ്യവകുപ്പധികൃതരുമായുണ്ടാക്കിയ ധാരണയെ തുടർന്നാണ് അവശ്യ വസ്തു വ്യാപാരസ്ഥാപനങ്ങളൊഴികെയുള്ളവ അടച്ചിടാൻ മേഖലയിലെ വ്യാപാരികൾ തീരുമാനിച്ചത്.നിലവിൽ കണ്ടെയ്ൻമെന്റ് സോണല്ലെങ്കിലും സമൂഹവ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനം.നാളെ മുതൽ ചൊവ്വാഴ്ച വരെയാണ് സ്ഥാപനങ്ങൾ അടച്ചിടുക. പഴം,പച്ചക്കറി,പലചരക്ക്,ബേക്കറി സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാത്രമാകും ഇവയുടെ പ്രവർത്തന സമയം.ഹോട്ടലുകളിലും ഈ സമയം പാഴ്സൽ സർവീസ് നടത്താം.സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമാകും സ്ഥാപനങ്ങളുടെ പ്രവർത്തനമെന്നും ഭാരവാഹികളായ ജോജോ കെ എബ്രഹാം,ഹാജി എം റഷീദ്,എം മുഹമ്മദാലി എന്നിവർ അറിയിച്ചു.