കൊല്ലം: ജോലി സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ചുമട്ട് തൊഴിലാളി മരിച്ചു. കൊല്ലൂർവിള പള്ളിമുക്ക് ഭാരത് നഗർ 155 അയത്തിൽ വയലിൽ പുത്തൻവീട്ടിൽ സലിമാണ് (47) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ കൊല്ലം എഫ്.സി.ഐ ഗോഡൗണിന് സമീപത്തായിരുന്നു സംഭവം. ജോലിക്കിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ വെള്ളം കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആട്ടോറിക്ഷ ഡ്രൈവറായിരുന്ന സലിം കൊവിഡ് കാലത്ത് ഓട്ടം കുറഞ്ഞതിനാൽ എഫ്.സി.ഐയിൽ പകരക്കാരനായി ജോലി നോക്കുകയായിരുന്നു. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ശോഭിത. മക്കൾ: ഷബിന, ഷിബിന, മുഹമ്മദ് സെയ്ദലി.