photo

കൊല്ലം: അഞ്ചലിൽ ക്വാറന്റൈൻ സെന്ററിലെ കെയർ ടേക്കറെ ആക്രമിച്ചു, മൂവർ സംഘം പിടിയിൽ. അഞ്ചൽ അർച്ചന ഹോട്ടലിൽ ഒരുക്കിയ പെയ്ഡ് ക്വാറന്റൈൻ സെന്ററിലെ കെയർടേക്കറും അഞ്ചൽ ഈസ്റ്റ് ​ഗവ. സ്കൂളിലെ ജീവനക്കാരനുമായ അഞ്ചൽ പനച്ചിവിള സിന്ധു ഭവനിൽ സജുകുമാറിനെയാണ് (42) ആക്രമിച്ചത്. ക്വാറന്റൈൻ കേന്ദ്രത്തിനോടടുത്തുള്ള ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവർ ക്യൂ പാലിക്കാനാവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ പനയഞ്ചേരി നാരയണീയത്തിൽ അരുൺ ( 37 ) പനയഞ്ചേരി വടക്കേവിള വീട്ടിൽ സിബു (37) , അഞ്ചൽ പനയംഞ്ചേരി വടക്കേടത്ത് മഠത്തിൽ സലിൻ ശങ്കർ(20) എന്നിവരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സി.ഐ സി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.