c

കൊല്ലം: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ഗൃഹനിരീക്ഷണത്തിലിരിക്കെ ദ്രുതകർമ്മ സേനയെ (റാപ്പിഡ് റെസ്‌പോൻസ് ടീം) കബളിപ്പിച്ച് പുറത്തിറങ്ങുന്നതായി സൂചന.

വന്ന് ഒരാഴ്ച പോലും പൂർത്തിയാകും മുൻപ് കൊവിഡ് ടെസ്റ്റ് തരപ്പെടുത്തി നെഗറ്റീവ് ഫലം കാണിച്ച് പുറത്തിറങ്ങുന്നതായാണ് സൂചന. വൈകിട്ട് ആറിനുശേഷമാണ് ഇത്തരക്കാരുടെ കറക്കം. എന്നാൽ ആരോഗ്യ വകുപ്പ് ഇത് അംഗീകരിക്കുന്നില്ല.

ഒരാളിൽ വൈറസ് വ്യാപനം ഉണ്ടായാൽ പ്രാഥമിക ലക്ഷണങ്ങൾ പുറത്തുവരാൻ കുറഞ്ഞത് 14 ദിവസം വേണം. നിരീക്ഷണത്തിനിടെ രോഗ ലക്ഷണമുള്ളവരെ ആരോഗ്യവകുപ്പ് തന്നെ പരിശോധനയ്ക്ക് കൊണ്ടുപോകും. ഫലം നെഗറ്റീവാണെങ്കിലും നിശ്ചിത ദിവസം ഗൃഹനിരീക്ഷണം നിർബന്ധമാണ്. ഇതാണ് പലപ്പോഴും അട്ടിമറിക്കപ്പെടുന്നത്.


നിരീക്ഷണം


മൊത്തം ദിനങ്ങൾ: 28
മുറിയിൽ തന്നെ ഇരിക്കേണ്ടത്: 14 ദിവസം
വീട്ട് പരിസരത്തിറങ്ങാം, റോഡിലിറങ്ങരുത്: 14 ദിവസം
(കർശനമായ സാമൂഹിക അകലം പാലിക്കണം)


''

പ്രവാസികൾ ദ്രുതകർമ്മ സേനയുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങാനുള്ള സാദ്ധ്യത കുറവാണ്. ഇത്തരക്കാരെ രാത്രിയിലും നിരീക്ഷിക്കും. നിയന്ത്രങ്ങൾ കൂടുതൽ കർക്കശമാക്കും.

ഡി.എം.ഒ