കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയിലെ ജീവനക്കാർക്ക് പബ്ലിക് ലൈബ്രറി സൗഹൃദ കൂട്ടായ്മ പ്രവർത്തകർ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. നാല് മാസമായി ശമ്പളം ലഭിക്കാത്ത പബ്ലിക് ലൈബ്രറി ജീവനക്കാരുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ പണം സ്വരൂപിച്ച് ഭക്ഷ്യക്കിറ്റുകൾ വാങ്ങിനൽകിയത്.
ലൈബ്രറിയിൽ സ്ഥിരമായി പുസ്തകം എടുക്കാൻ വരുന്ന വരിക്കാരും ലൈബ്രറി പരിസരത്ത് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും അടങ്ങിയതാണ് സൗഹൃദ കൂട്ടായ്മ. ലൈബ്രറിയുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ ജില്ലാ ഭരണകൂടവും സാംസ്കാരിക പ്രവർത്തകരും ഇടപെടണമെന്നും കൂട്ടായ്മ പ്രവർത്തകർ ആവശ്യപ്പെട്ടു.