congress-manacaud
കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നൽകുന്ന ഫെയ്സ് ഷീൽഡുകൾ ഡി.സി.സി ജന. സെക്രട്ടറി രാജഗോപാൽ മെഡിക്കൽ ഓഫീസർ ഡോ. നടാഷയ്ക്ക് കൈമാറുന്നു

ഇരവിപുരം: കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫെയ്സ് ഷീൽഡുകൾ നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി രാജഗോപാൽ മെഡിക്കൽ ഓഫീസർ ഡോ. നടാഷയ്ക്ക് ഫെയ്സ് ഷീൽഡുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വടക്കേവിള ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി. അശോക് കുമാർ, യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ഷാ സലീം, മണ്ഡലം ഭാരവാഹികളായ കലാം, ആൻസർ പള്ളിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.